പിഎച്ച്.ഡി. പ്രവേശനം: പരീക്ഷ നേരിട്ട് നടത്തും: ജെ.എൻ.യു.

2023-ൽ പിഎച്ച്.ഡി. പ്രവേശപരീക്ഷ നേരിട്ട്‌ നടത്തുമെന്ന് ജവാഹർലാൽ നെഹ്രു സർവകലാശാല അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷമായി ദേശീയപരീക്ഷാ ഏജൻസി നടത്തുന്ന പരീക്ഷ, സർവകലാശാല നേരിട്ട് നടത്തണമെന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് പറഞ്ഞു. മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ ഓൺലൈനായാണ് നിലവിൽ എൻ.ടി.എ. പരീക്ഷ നടത്തുന്നത്.

എന്നാൽ, ഗവേഷണ കോഴ്‌സുകളുടെ പ്രവേശനങ്ങൾക്ക് അപഗ്രഥനശേഷി പരീക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആവശ്യം. അത്തരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി മുൻമാതൃകയിൽ സർവകലാശാല നേരിട്ട് പരീക്ഷ നടത്തണമെന്ന ജെ.എൻ.യു. അധ്യാപക അസോസിയേഷന്റെയും വിദ്യാർഥികളും നിർദേശം അധികൃതർ അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *