ലക്നൗവിൽ നിന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാർട്ടിക്കിടെ മദ്യലഹരിയിൽ യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അടിപിടി കൂടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലക്നൗവിലെ ഫീനിക്സ് പലാസിയോ മാളിലെ ഒരു ക്ലബ്ബിനു പുറത്താണു യുവതികളുടെ പരാക്രമം.
പാതിരാത്രിയിൽ തുടങ്ങിയ വഴക്ക് മണിക്കൂറുകൾ നീണ്ടുനിന്നു. ഇവരുടെ ആൺസുഹൃത്തുക്കൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും യുവതികൾ ചെവിക്കൊണ്ടില്ല. ഉന്തിലും തള്ളിലും അവരും അകപ്പെട്ടു. വളരെനേരം സംഘർഷം തുടർന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ കാഴ്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ കാണാം.
सावधान : ईयरफोन लगा लें।
.
लखनऊ की समिट बिल्डिंग की अपार सफलता के बाद पलासियो मॉल भी मैदान में। न जाने किस घर की बेटियां हैं, कोई माता पिता तो ऐसा सिखाते नही होंगे। #AmaJaneDo ☺@Uppolice please check. pic.twitter.com/zI7hfM8lPm— Naval Kant Sinha | नवल कान्त सिन्हा (@navalkant) February 15, 2024
വൈറൽ വീഡിയോയ്ക്ക് രണ്ടു മിനിറ്റിലധികം ദൈർഘ്യമുണ്ട്. വീഡിയോയ്ക്ക് വൻ വിമർശനങ്ങളാണ് നെറ്റിസൺസിന്നിടയിൽനിന്ന് ഉയരുന്നത്. രാത്രി വൈകി നടക്കുന്ന ഇത്തരം പാർട്ടികളിൽ ലഹരി ഉപയോഗം നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്നും കാഴ്ചക്കാർ അഭിപ്രായപ്പെടുന്നു.