ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാകിസ്ഥാൻ ആക്രമണം നടത്തുന്നതിനിടെ പാകിസ്ഥാന്റെ പൈലറ്റ് രാജസ്ഥാനിൽ ഇന്ത്യയുടെ പിടിയിലായി.
ജമ്മു , പത്താൻകോട്ട്, ഉദ്ധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് പാക് ഡ്രോൺ ആക്രമണം നടത്തി, എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഇന്ത്യ പാകിസ്ഥാനിലെ ലാഹോർ, സിയാൽക്കോട്ട്, ഇസ്ലാമാബാദ് നഗരങ്ങളിൽ വ്യോമാക്രമണം നടത്തി.ജമ്മുവിലും പഞ്ചാബിലും രാജസ്ഥാനിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
ജമ്മുവിൽ 50ഓളം പാക് ഡ്രോണുകൾ ഇന്ത്യ വെടിവെച്ച് തകർത്തു വിമാനത്താവളങ്ങൾ ലക്ഷ്യമാക്കിയതായിരുന്നു ആക്രമണം.
ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആക്രമണം പരാജയപ്പെടുത്തി; അതിർത്തി മേഖലയിൽ വെടിവെപ്പ് തുടരുകയാണ്.