പരസ്പരം ഏറ്റുമുട്ടി അഭിഭാഷകർ; സംഭവം ഡൽഹി തീസ് ഹസാരി കോടതിയിൽ

ഡൽഹി തീസ് ഹസാരി കോടതി വളപ്പിലായിരുന്നു അഭിഭാഷകരുടെ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടൽ. ഉന്തിനും തള്ളിനുമിടെ ചിലർ കൈവശം സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് വെടിയുതിർത്തത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. വെടിവെയ്പ്പിൽ ആർക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഡൽഹി ബാർ കൗണ്‍സില്‍ ചെയർമാൻ കെ.കെ മനൻ അമർഷം രേഖപ്പെടുത്തി. വിഷയത്തിൽ അപലപിക്കുന്നതായും അറിയിച്ചു. വെടിവെയ്പ്പിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തോക്കുകൾക്ക് ലൈസൻസ് ഉള്ളതാണോ എന്ന് പരിശോധിക്കുന്നുണ്ട്. ലൈസൻസ് ഉള്ളതാണെങ്കിലും കോടതി പരിസരത്ത് ഇത്തരത്തിൽ തോക്ക് ഉപയോഗിക്കുന്നതിന് അനുമതി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published. Required fields are marked *