പത്താംക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; ഉദയ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

രാജസ്ഥാനിലെ ഉദയ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാമുദായിക സംഘർഷ സാധ്യത കണക്കിലെടുത്താണ് നപടി. ഇന്നലെ രാത്രി മുതൽ 24 മണിക്കൂർ നേരത്തേക്ക് പ്രദേശത്ത് ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി. പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേൽപ്പിച്ചതിന് പിന്നാലെയാണ് ചേരിതിരിഞ്ഞുള്ള ആക്രമണമുണ്ടായത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സർക്കാർ സ്‌കൂളിലായിരുന്നു സംഭവം.

ആക്രമണത്തിൽ മൂന്നോ നാലോ കാറുകൾ അഗ്‌നിക്കിരയായി. നഗരത്തിലെ ബാപ്പൂ ബസാർ, ഹാത്തിപോലെ, ചേതക് സർക്കിൾ അടക്കമുള്ള മേഖലകളിലെ മാർക്കറ്റുകൾ ഇന്നലെ വൈകിട്ടോടെ അടച്ചു. ഷോപ്പിങ് മാളിനു നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. സർക്കാർ ആശുപത്രിക്ക് മുന്നിൽ ജനം തടിച്ചുകൂടിയെങ്കിലും പൊലീസ് ഇടപെട്ട് നീക്കി.

പരുക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമല്ലെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണെന്നും കലക്ടർ അറിയിച്ചു. ജനം വ്യാജ പ്രചരണങ്ങളിൽ വീഴരുത്. കുട്ടിയെ കുത്തിപരുക്കേൽപ്പിച്ചയാളെയും പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരം പൂർണമായും പൊലീസ് നിരീക്ഷണത്തിലാണെന്നും കലക്ടർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *