ന്യൂസ്‌ക്ലിക്ക് അറസ്റ്റ് സുതാര്യമല്ലെന്ന് ഡൽഹി ഹൈക്കോടതി

ചൈനാ അനുകൂല പ്രചാരണത്തിന് വിദേശസഹായംതേടിയെന്ന കേസിൽ ന്യൂസ്‌ക്ലിക്ക് പോർട്ടൽ അധികൃതരെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങൾ പോലീസിന്റെ റിമാൻഡ്  റിപ്പോർട്ടിലില്ലെന്ന് ചൂണ്ടികാട്ടി ഡൽഹി ഹൈക്കോടതി.

കേസിൽ അറസ്റ്റിലായ സ്ഥാപനത്തിന്റെ സ്ഥാപകനെയും എച്ച്. ആർ മേധാവിയെയും റിമന്റെ ചെയ്യാൻ ഡൽഹി പോലീസ് സമർപ്പിച്ച അപേക്ഷയിലാണ് ഡൽഹി ഹൈക്കോടിയുടെ നിരീക്ഷണം. 

അറസ്റ്റിന്റെ സുതാര്യതയെ തുഷാർ റാവു ഗാഡേല ചോദ്യം ചെയ്തു.  എഫ്.ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ അറസ്റ്റിലായ ഇരുവരും കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുന്നതിനിടയായിരുന്നു കോടതി പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *