നിർമാണത്തിലിരിക്കുന്ന ക്ഷേത്ര വളപ്പിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്

രാജസ്ഥാനിലെ ഉദയ്പൂരിലാണ് നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ വളപ്പിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രവളപ്പിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏകലിംപുര മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ജ്യോതബാവ്ജി ക്ഷേത്രത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികൾ ക്ഷേത്രത്തിന്റെ ടെറസിലെത്തിയപ്പോഴാണ് മരത്തിൽ തൂങ്ങിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ക്ഷേത്രത്തിന് പിന്നിലെ ചേരിയിൽ താമസിക്കുന്ന പുഷ്പ എന്ന സ്ത്രീയാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇവർ പച്ചക്കറി കച്ചവടക്കാരിയായാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഇവരെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *