നായയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നാം നിലയിൽനിന്നു വലിച്ചെറിഞ്ഞു, മദ്യപാനി പിടിയിൽ

ഗ്രേറ്റർ നോയിഡയിൽനിന്നുള്ള അറപ്പുളവാക്കുന്ന സംഭവമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മദ്യപാനിയായ യുവാവ് നായയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂന്നാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ സംഭവം അറപ്പുളവാക്കുന്നതും മൃഗസ്നേഹികൾക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കു വഴിവയ്ക്കുകയും ചെയ്തു.

മഥുര സ്വദേശിയായ സോൺവീർ എന്ന 28കാരനാണ് പെൺനായയെ ലൈംഗികമായി പീഡിപ്പിച്ചത്. അയൽക്കാരൻ കൈയോടെ പിടികൂടി അലാറം ഉയർത്തിയതിനെത്തുടർന്ന് മദ്യപാനി നായയെ മൂന്നാംനിലയിൽനിന്നു താഴേക്കു വലിച്ചെറിയുകയായിരുന്നു. നായയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ് പ്രതി. ഇയാൾക്കെതിരേയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. പ്രതിക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമം 377 (പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്, അതേസമയം മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 1960 പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഡി​സി​ഡ​ബ്ല്യു ചെ​യ​ർ​പേ​ഴ്സ​ൺ സ്വാ​തി മ​ലി​വാ​ൾ സംഭവത്തിൽ പ്രതിഷേധിച്ചു. എക്സിൽ ഇതുമായി ബന്ധപ്പെട്ട് അവർ പ്രതികരണം പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *