വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നു. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്കാണ് ആദ്യ ലീഡ്. മേഘാലയയിൽ എൻപിപിയാണ് മുന്നിൽ. അക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്.