നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസ്; പ്രമുഖ ഹോട്ടൽ വ്യാപാരിയെ അറസ്റ്റ് ചെയ്തു

കന്നട നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബംഗളുരുവിൽ റസ്‌റ്റോറന്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തരുൺ രാജു എന്നയാളാണ് അറസ്റ്റിലായത്. എന്നാൽ ഇയാളുടെ കൃത്യമായ പശ്ചാത്തലം ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് അറിയിച്ചു.

അതേസമയം നഗരത്തിലേക്കുള്ള സ്വർണക്കടത്തിലെ സുപ്രധാന കണ്ണി രന്യ തന്നെ ആയിരുന്നുവെന്നാണ് ഡിആർഐ പറയുന്നത്. പ്രധാനമായും ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മാർച്ച് മൂന്നിനാണ് രന്യയെ 14.2 കിലോഗ്രാം സ്വർണവുമായി ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. രന്യയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരാളെക്കൂടി അറസ്റ്റ് ചെയ്തത്. പ്രമുഖ ഹോട്ടൽ ശൃംഖലിയുടെ ഉടമയായ തരുൺ രാജുവിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. രന്യയുടെ മൊബൈൽ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും ഇയാളുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കിട്ടിയതായി ഡിആർഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *