തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തും

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തും. പ്രത്യേക വിമാനത്തിലാണ്‌ ഇന്ന് വൈകിട്ടോടെ ഇരുവരും ബീഗംപേട്ട് വിമാനത്താവളത്തിലെത്തുക. ഹെലികോപ്റ്ററിൽ രാമപ്പ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയ ശേഷം ഇരുവരും റാലിയെ അഭിസംബോധന ചെയ്യും. നവംബർ 30നാണ് തെരഞ്ഞെടുപ്പ്.

വൈകിട്ട് 4.30ഓടെ രാമപ്പ ക്ഷേത്രത്തിൽ എത്തുന്ന രാഹുലും പ്രിയങ്കയും, അഞ്ച് മണിക്ക് റാലിയിൽ സംസാരിക്കും. തുടർന്ന് ഭൂപാൽപള്ളി വരെ ബസ് യാത്ര നടത്തുമെന്നും കോൺഗ്രസ് എം എൽ എ ധനസാരി അനസൂയ അറിയിച്ചു. കൂടാതെ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഖനന സ്ഥാപനമായ സിംഗരേണി കോളിയറീസ് തൊഴിലാളികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഒക്ടോബർ 19ന് പെദ്ദപ്പള്ളിയിലും കരിംനഗറിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും. 20ന് ജഗ്തിയാലിലെ കർഷകരുടെ യോഗത്തിലും ആർമൂർ, നിസാമാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിപാടികളിലും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *