തെലങ്കാനയിൽ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

തെലങ്കാന സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

106 മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ചുവരെയും 13 പ്രശ്നബാധിത പ്രദേശങ്ങളില്‍ വൈകുന്നേരം നാല് വരെയും പോളിംഗ് നടക്കുക. 119 നിയമസഭാ സീറ്റുകളിലേക്ക് 2,290 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 3.17 കോടി വോട്ടര്‍മാരുണ്ട്.

35,655 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 27,000 പോളിങ് സ്റ്റേഷനുകള്‍ പ്രശ്‌ന സാധ്യതാ ബൂത്തുകളാണ്. ഇവിഎം മെഷീന്റെ തകരാര്‍ മൂലം കാമറെഡ്ഡി മണ്ഡലത്തിലെ ആര്‍ ആന്‍ഡ് ബി ബില്‍ഡിംഗിലെ 253-ാം നമ്ബര്‍ ബൂത്തില്‍ 30 മിനിറ്റോളം വോട്ടെടുപ്പ് നിര്‍ത്തിവച്ചു.

തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 375 കമ്ബനി കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തുനിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പോലീസും ഹോം ഗാര്‍ഡുകളും അടങ്ങുന്ന 77,000 സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ബിആര്‍എസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലാണ് തെലങ്കാനയില്‍ പ്രധാനമത്സരം.

Leave a Reply

Your email address will not be published. Required fields are marked *