ബിഹാറിലെ ബക്‌സറിനുസമീപം തീവണ്ടി പാളംതെറ്റി. അപകടത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.
ബക്‌സറിലെ രഘുനാഥ്പുര്‍ സ്റ്റേഷനു സമീപത്തുവെച്ച് ബുധനാഴ്ച രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്.nഡല്‍ഹിയിലെ അനന്ത്‌വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്നു തീവണ്ടി. മൂന്ന് കോച്ചുകള്‍ പാളംതെറ്റിയെന്നാണ് പ്രാഥമിക വിവരം.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തനിവാരണസേനയും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. സമീപപ്രദേശത്തെ ആശുപത്രികള്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.