‘താൽക്കാലിക തിരിച്ചടികൾ മറികടക്കും’; തെലങ്കാനയ്ക്ക് നന്ദി പറഞ്ഞ് ഖാർഗെ

നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. താൽക്കാലിക തിരിച്ചടികൾ മറികടക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യ മുന്നണിയിലെ പാർട്ടികളോടൊപ്പം തയ്യാറെടുക്കും.

തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാൽ നിശ്ചയദാർഢ്യത്തോടെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *