തമിഴ്നാട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് കുപ്രസിദ്ധ ഗുണ്ടകൾ വെടിയേറ്റു മരിച്ചു

തമിഴ്നാട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഗുണ്ടാ നേതാക്കൾ കൊല്ലപ്പെട്ടു. തമിഴ്നാട് തിരുവള്ളൂരിലാണ് സംഭവം. നിരവധി കേസുകളിൽ പ്രതികളും പുഴൽ സ്വദേശികളുമായ സതീഷ്, മുത്തുശരവണന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുണ്ടകള്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചു വെടിവച്ചുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അണ്ണാ ഡിഎംകെ നേതാവ് പാര്‍ഥിപനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് മരിച്ച രണ്ടു പേരിൽ മുത്തുശരവണൻ. തിരുവള്ളൂർ സോലവാരത്തിന് അടുത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നു പുലർച്ചെ 3.30നാണ് പോലീസും ഇവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കുപ്രസിദ്ധ ഗുണ്ടായ ബോംബ് ശരവണന്റെ സംഘത്തിൽപ്പെട്ടവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.

കുറച്ചു നാളുകളായി ഒട്ടേറെ കേസുകളിൽ പ്രതികളായ ഇരുവർക്കുമായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനായി ആവടി സിറ്റി പോലീസ് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിലാണു സതീഷും മുത്തുശരവണനും തിരുവള്ളൂരിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിലുണ്ടെന്നു കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *