‘തന്നെ വാങ്ങാൻ മാത്രം ആശയ സമ്പന്നരല്ല ബിജെപി’; ബിജെപിയിൽ ചേരുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ പ്രകാശ് രാജ്

നടന്‍ പ്രകാശ് രാജ് ബിജെപിയില്‍ ചേരുന്നുവെന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് താരം രംഗത്ത്. തന്നെ വാങ്ങാന്‍ മാത്രം ആശയപരമായി ബിജെപി സമ്പന്നരല്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.

‘അവര്‍ അതിന് ശ്രമിച്ചെന്ന് താന്‍ കരുതുന്നു. എന്നാല്‍ എന്നെ വാങ്ങാന്‍ തക്ക (പ്രത്യയശാസ്ത്രപരമായി അവര്‍ സമ്പന്നരല്ലെന്ന് മനസ്സിലാക്കിയിരിക്കണം.’- പ്രകാശ് രാജ് എക്‌സില്‍ കുറിച്ചു. ‘പ്രകാശ് രാജ് ഇന്ന് മൂന്ന് മണിക്ക് ബിജെപിയില്‍ ചേരുമെന്ന’ ഒരു പോസ്റ്റ് പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള പ്രകാശ് രാജ് ബിജെപിയുടെ രൂക്ഷ വിമര്‍ശകനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം രൂക്ഷമായി വിമര്‍ശിച്ചിരുന്ന അദ്ദേഹം 2019 ല്‍ ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *