ഡൽഹി മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി നൽകി ഡൽഹി ലഫ്.ഗവർണർ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി. ലഫറ്റണന്റ് ഗവർണർ വികെ സക്സേനയാണ് അനുമതി നൽകിയത്. ഈ മാസം അഞ്ചാം തിയ്യതിയാണ് വിചാരണക്ക് അനുമതി തേടി ഇഡി സക്സേനയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിച്ചാണ് ലഫ്റ്റനന്റ് ഗവർണർ വിചാരണക്കുള്ള അനുമതി നൽകിയത്.

ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെജ്രിവാളിനെതിരെ ഇഡിയുടെ സുപ്രധാന നീക്കം. വിചാരണക്ക് അനുമതി നൽകിയ നീക്കത്തിൽ ആം ആദ്മി പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടിയുടെ അഴിമതി കെജ്രിവാൾ നടത്തിയെന്നാണ് വിവിധ അന്വേഷണ ഏജൻസികളുടെ ആരോപണം. ഇഡിക്ക് പുറമെ സിബിഐയും വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ കെജ്രിവാൾ സുപ്രീംകോടതി ജാമ്യം നൽകിയതോടെ ജയിൽമോചിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *