ഒരു മാസത്തോളം നീണ്ട ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി നേർക്കുനേർ മത്സരിക്കുന്ന ഡൽഹിയില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 70 മണ്ഡലങ്ങളിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ, ഒരു അട്ടിമറിയാണ് കോൺഗ്രസ്സും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.
അതേസമയം അരവിന്ദ് കെജ്രിവാൾ എന്ന ഒറ്റയാൾ പോരാളിയാണ് ആം ആദ്മി പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകിയത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.