ഡൽഹി ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് അയച്ച നോട്ടിസ് തള്ളി കേജ്രിവാൾ. ഇ.ഡിക്ക് മുന്നിൽ ഹാജരാകിലെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിനുപിന്നാലെയാണ് ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടിസ് അയച്ചത്. സിബിഐ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയ കേസിലാണ് ഇ.ഡിയുടെ നടപടി. കരാർ നേടാനായി നൽകിയ കോഴപ്പണം ആ ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു ഫണ്ടിലും എത്തിയിട്ടുണ്ടെന്നാണ് സിബിഐയുടെ ആരോപണം. കേസ് എന്താണെന്നു പോലും ആർക്കുമറിയില്ലെന്നും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ബിജെപി ഇ.ഡിയെയും സിബിഐയെയും ഉപയോഗിക്കുകയാണെന്നും ആംആദ്മി പാർട്ടി ആരോപിച്ചു.