ഡൽഹി ഐഐടി ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

ഐഐടിയിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി ആയുഷ് ആഷ്നയെയാണ് (20) ശനിയാഴ്ച രാത്രി ക്യാംപസിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിടെക് അവസാന വർഷ വിദ്യാർഥിയാണ്.

വിദ്യാർഥിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആയുഷിന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നും അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

രാജസ്ഥാനിലെ കോട്ടയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ സംഭവം. രണ്ടു മാസം മുൻപാണ് ഉത്തർപ്രദേശുകാരനായ വിദ്യാർഥി എൻട്രൻസ് പരിശീലനത്തിനായി കോട്ടയിലെത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *