ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി ; ആശുപത്രിയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്, ബോംബ് സ്ക്വാഡ് പരിശോധന നടത്തി

ഡൽഹിയിലെ രണ്ട് ആശുപത്രികളിൽ ബോംബ് ഭീഷണിയുണ്ടെന്ന് സന്ദേശം . ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ബുരാരി, സഞ്ജയ് ഗാന്ധി ആശുപത്രികളിലാണ് ഭീഷണി ലഭിച്ചതെന്ന് ഡൽഹി അഗ്നിശമന സേന അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധ തുടരുകയാണ്. സംശയാസ്പദമായ വസ്തുക്കളോ ഉപകരണങ്ങളോ ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

അടുത്തിടെ ഡൽഹിയിൽ സമാനമായ ഭീഷണികൾ ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ദിവസങ്ങൾക്ക് മുമ്പ് രാജ്യതലസ്ഥാനത്തുടനീളം 130ലധികം സ്‌കൂളുകളിൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് സമാനമായ ഇ-മെയിലുകൾ ലഭിച്ചിരുന്നു. ഭീഷണികൾ വ്യാപകമായ പരിഭ്രാന്തിയിലേക്ക് നയിച്ചു. അതിന്റെ ഫലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമഗ്രമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

ഇ-മെയിലുകളുടെ കൃത്യമായ ഉറവിടം കണ്ടെത്താൻ ഡൽഹി പൊലീസ് റഷ്യൻ മെയിലിങ് സേവന കമ്പനിയായ മെയിൽ.റുവിനെ ഇന്റർപോൾ വഴി സമീപിച്ചിരുന്നു. വ്യാജ ഇ-മെയിലുകളിലൂടെ രാജ്യതലസ്ഥാനത്ത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും പൊതു ക്രമം തകർക്കാൻ ശ്രമിച്ചതിനും അജ്ഞാതർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *