‘ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ആന്‍റി റോമിയോ സ്ക്വാഡ് സ്ഥാപിക്കും’; വിചിത്ര വാ​ഗ്ദാനവുമായി ബിജെപി

നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിചിത്ര വാ​ഗ്ദാനവുമായി ബിജെപി രംഗത്ത്. ഡൽഹിയിൽ അധികാരത്തിലെത്തിയാൽ കേന്ദ്രസർക്കാറുമായി ചേർന്ന് ആന്റി റോമിയോ സ്ക്വാഡ് സ്ഥാപിക്കുമെന്നാണ് പ്രകടന പത്രികയിൽ വാ​ഗ്ദാനം.

പൊതുവിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്കായാണ് സ്ക്വാഡ് എന്നാണ് അവകാശവാദം. ഉത്തർപ്രദേശിൽ യോ​ഗി സർക്കാർ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന പദ്ധതിയാണ് ആന്‍റി  റോമിയോ സ്ക്വാഡ്. സദാചാര പോലീസായി യുവാക്കളെ മർദിക്കുന്നുവെന്ന വ്യാപക വിമർശനം പ്രതിപക്ഷം അടക്കം ഉയർത്തിയിരുന്നു.

അതിനിടെ ഡൽഹി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി  ജനങ്ങളുടെ കുടിവെള്ളെം മുട്ടിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. ഹരിയാനയിലെ ബിജെപി സർക്കാർ അമോണിയ കലർന്ന മലിനജലം യമുനയിലേക്ക് ഒഴുക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചു.

ബിജെപിയുടെ പ്രവർത്തികൾ ജനങ്ങൾ മനസ്സിലാക്കുമെന്നും  ഫെബ്രുവരി അഞ്ചിന് ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും അതിഷി പറഞ്ഞു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

Leave a Reply

Your email address will not be published. Required fields are marked *