ജെഡിഎസിൽ തലമുറ മാറ്റം ; പാർട്ടിയുടെ കർണാടക അധ്യക്ഷനാകാൻ നിഖിൽ കുമാരസ്വാമി

ജെഡിഎസ് കർണാടക അധ്യക്ഷനാകാൻ നിഖിൽ കുമാരസ്വാമി. നിലവിൽ സംസ്ഥാനാധ്യക്ഷനായ കേന്ദ്രമന്ത്രി കുമാരസ്വാമി ബാറ്റൺ മകന് കൈമാറും. സംക്രാന്തിക്ക് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ജെഡിഎസ്സിന്‍റെ യുവജനവിഭാഗം അധ്യക്ഷനാണ് നിഖിൽ കുമാരസ്വാമി.

പാർട്ടിയുടെ ദേശീയാധ്യക്ഷനായ എച്ച് ഡി ദേവഗൗഡയുടെ രാഷ്ട്രീയപ്രവർത്തകരായ മറ്റ് രണ്ട് പേരക്കുട്ടികൾ, പ്രജ്വൽ രേവണ്ണയും സൂരജ് രേവണ്ണയും ലൈംഗികപീഡനാരോപണക്കേസുകളിൽ പ്രതികളായിരുന്നു. ഇതോടെയാണ് പാർട്ടിയുടെ ഭാവി നേതാവായി നിഖിലിന് നറുക്ക് വീണത്.

ജെഡിഎസ്സിന്‍റെ ശക്തികേന്ദ്രങ്ങളിലായിട്ട് കൂടി മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പുകളിലും നിഖിലിന് വിജയിക്കാനായിരുന്നില്ല. 2019-ൽ മണ്ഡ്യയിലും 2023 നിയമസഭാ തെരഞ്ഞെടുപ്പിൽ രാമനഗരയിലും ഏറ്റവുമൊടുവിൽ ചന്നപട്ടണയിലെ ഉപതെര‌ഞ്ഞെടുപ്പിലും നിഖിൽ കുമാരസ്വാമി തോറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *