ജാർഖണ്ഡിൽ ജെഎംഎം ന് വൻ തിരിച്ചടി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി പാർട്ടി അധ്യക്ഷനുമായ ഷിബു സോറന്റെ മരുമകൾ ബിജെപിയിൽ ചേർന്നു. ഷിബു സോറന്റെ മകൻ ദുർഗാ സോറന്റെ ഭാര്യയും നിലവിൽ ജാമ എംഎൽഎയുമാണ് സീത. ജെഎംഎം ന്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സീത പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് രാജി വെച്ചത്. 2012 ൽ ജാർഖണ്ഡിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പക്കൽ നിന്നും കൈകൂലി വാങ്ങി വോട്ട് മറിച്ചെന്ന കേസിൽ നിലവിൽ സിബിഐ അന്വേഷണത്തിലാണ് സീതാ സോറൻ.
ജാർഖണ്ഡിൽ ജെഎംഎമ്മിന് തിരിച്ചടി; മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകൾ ബിജെപിയിൽ
