ജയ്പൂർ – മുംബൈ എക്സ്പ്രസിൽ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു.ആർപിഎഫ് കോൺസ്റ്റബിളാണ് വെടിയുതിർത്തത്. മറ്റൊരു ആർപിഎഫ് ഉദ്യോഗസ്ഥനും മൂന്നു ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.
പാൽഘറിനും ദഹിസർ സ്റ്റേഷനും ഇടയിലാണ് സംഭവംഅക്രമത്തിന് ശേഷം ദഹിസർ ഭാഗത്ത് വെച്ച് പ്രതി ട്രെയിന്‍ പുറത്തേക്ക് ചാടിയിരുന്നു. ഇയാളെ പിന്നീട് റെയിൽവെ പൊലീസ് പിടികൂടി. ട്രെയിൻ മുംബൈ സെൻട്രൽ സ്റ്റേഷനിൽ എത്തിയതിന് ശേഷം പരിക്കേറ്റവരെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ റെയില്‍വെ പുറത്ത് വിട്ടിട്ടില്ല.
#UPDATE | Four casualties, including the ASI have been reported in the firing incident inside the Jaipur Express train (12956). The accused has been arrested. DCP North GRP has been informed: Railway Protection
Force— ANI (@ANI) July 31, 2023