ഛത്തീസ്ഗഡില്‍ കോളേജുകളിലും, സ്‌കൂളിലും സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി രാഹുൽ

കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയാല്‍ ഛത്തീസ്ഗഡില്‍ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി.

സര്‍ക്കാര്‍ സ്‌കൂളുകളിലും, കോളേജുകളുമാണ് വിദ്യാഭ്യാസം സൗജന്യമാക്കുകയാണ്. ബീഡിമരത്തിന്റെ ഇലകള്‍ക്ക് വര്‍ഷം നാലായിരം രൂപയാക്കി വില ഉയര്‍ത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.

കാന്‍കര്‍ ജില്ലയിലെ ഭാനുപ്രതാപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ പുത്തന്‍ വാഗ്ദാനങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഷയം പ്രസംഗങ്ങളില്‍ ഉടനീളം പറയാറുണ്ട്. എന്നാല്‍ അദ്ദേഹം എന്തുകൊണ്ടാണ് ജാതി സെന്‍സസിനെ കുറിച്ച്‌ ഭയക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. ഛത്തീസ്ഗഡില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇരുപത് മണ്ഡലങ്ങളില്‍ ഒന്നാണ് ഭാനുപ്രതാപ്പൂര്‍. നവംബര്‍ ഏഴിനാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം നവംബര്‍ പതിനേഴിന് നടക്കും.

അതേസമയം സൗജന്യ വിദ്യാഭ്യാസത്തെ തീരുമാനത്തെ കുറിച്ച്‌ രാഹുല്‍ വിശദീകരിക്കുകയും ചെയ്തു. കെജി ടു പിജി എന്ന നിര്‍ണായക ചുവടുവെപ്പാണിത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സൗജന്യ വിദ്യാഭ്യാസ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്‍കും. ഒരു രൂപ പോലും വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടതില്ലെന്നും രാഹുല്‍ പറഞ്ഞു.ടെണ്ടു ഇലകള്‍ ശേഖരിക്കുന്നവര്‍ക്ക് രാജീവ് ഗാന്ധി പ്രോത്സാഹന്‍ യോജനയില്‍ ഉള്‍പ്പെടുത്തി വര്‍ഷം നാലായിരം രൂപ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം ഭാനുപ്രതാപ്പൂരില്‍ ഇത് നിര്‍ണായക പ്രഖ്യാപനമാണ്. ആദിവാസികള്‍ ഭൂരിപക്ഷമുള്ള ബസ്തര്‍ മേഖലയുടെ ഭാഗമാണ് ഈ മണ്ഡലം. പ്രധാനമന്ത്രി ഒബിസി എന്ന് എല്ലാ പ്രസംഗത്തിലും പറയും. എന്നാല്‍ ജാതി സെന്‍സസ് എന്ന് കേട്ടാല്‍ അദ്ദേഹം എന്തിനാണ് ഭയപ്പെടുന്നത്. ഒബിസികളെ അവര്‍ കൈവിട്ടിരിക്കുകയാണെന്ന് തിരിച്ചറിയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിൽ വരുന്ന ദിവസം ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ ഇക്കാര്യം നടപ്പാക്കുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് പറഞ്ഞതാണ്. കേന്ദ്രം ബിസിനസുകാര്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നത്. കര്‍ഷകര്‍, ദളിതുകള്‍, തൊഴിലാളികള്‍, ആദിവാസികള്‍, എന്നിവര്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഛത്തീസ്ഗഡില്‍ കഴിഞ്ഞ തവണ പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചുവെന്നും രാഹുല്‍ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *