ചൈനീസ്, പാക് ഭീഷണി; മിഗ്-29 യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇന്ത്യ

ചൈനീസ് , പാക്കിസ്ഥാൻ ഭീഷണികളെ നേരിടാൻ ശ്രീനഗറിൽ പുതുക്കിയ മിഗ്–29 യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇന്ത്യ. നിലവിൽ ശ്രീനഗർ വ്യോമതാവളത്തിലുള്ള മിഗ്–21 വിമാനങ്ങൾക്ക് പകരമാണ് മിഗ്–29 എത്തുക. 2019ൽ ബാലക്കോട്ട് വ്യോമാക്രമണത്തിനുപിന്നാലെ പാക്കിസ്ഥാന്റെ എഫ്–16 വിമാനത്തെ വെടിവച്ചു വീഴ്ത്തിയത് മിഗ്–29 ആയിരുന്നു.

ദീർഘദൂര മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതാണ് മിഗ്–29. ഈ വർഷം ജനുവരിയിലാണ് ശ്രീനഗർ വ്യോമതാവളത്തിലേക്ക് മിഗ്–29 എത്തിച്ചത്. അന്നുമുതൽ കശ്മീർ താഴ്‌വരയിലും ലഡാക്ക് മേഖലയിലും സുരക്ഷാ പരിശോധനകൾ നടത്തിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *