ചൈനയടക്കം 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധം; കേന്ദ്ര ഉത്തരവ്

ചൈനയടക്കം 6 വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ചൈന, ഹോങ്കോംഗ്, സിംഗപ്പൂർ,ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻറ് എന്നിവടങ്ങലിൽ നിന്ന് വരുന്നവർ ആർടിപിസിആർ പരിശോധനഫലം എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതൽ ഇത് കർശനമായി നടപ്പിലാക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *