ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പറിൽ ക്രമക്കേട് കാണിച്ചെന്ന് സുപ്രീംകോടതി, ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും വിമർശനം

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. ബാലറ്റ് പേപ്പറിൽ ക്രമക്കേട് കാണിച്ചെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച ചീഫ് ജസ്റ്റീസ് തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്നും പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.

ആം ആദ്മി പാർട്ടിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച സുപ്രീം കോടതി തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങളും പരിശോധിച്ചു. റിട്ടേണിം​ഗ് ഓഫീസർ കുറ്റവാളിയെപ്പോലെ ക്യാമറയിൽ നോക്കിയെന്നും കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരി​ഗണിക്കും. റിട്ടേണിം​ഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി നിങ്ങളെ കാണുന്നുണ്ട് എന്നായിരുന്നു കോടതിയുടെ പരാമർശം. 

Leave a Reply

Your email address will not be published. Required fields are marked *