ഗുജറാത്തിൽ ബോട്ട് മറിഞ്ഞ് അപകടം. വഡോദരയ്ക്ക് സമീപമുള്ള ഹരണി തടാകത്തിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ 23 വിദ്യാർഥികളും നാല് അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 14 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 12 വിദ്യാർത്ഥികളും, രണ്ട് അധ്യാപകരുമാണ് മരിച്ചത്. വിദ്യാർത്ഥികൾ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തടാകത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 11 കുട്ടികളെ രക്ഷപ്പെടുത്തിയതായും വിവരം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
ഗുജാറത്തിലെ വഡോദരയിൽ ബോട്ട് മറിഞ്ഞ് അപകടം; 12 വിദ്യാർത്ഥികളും 2 അധ്യാപകരും മരിച്ചു
