ഗാന്ധിജിയുമായി ഉപമിക്കേണ്ട: അണികളോട് രാഹുൽ

മഹാത്മാ ഗാന്ധിയുമായി താരതമ്യപ്പെടുത്താൻ താൻ അർഹനല്ലെന്ന് രാഹുൽ ഗാന്ധി. ഗാന്ധിജിയുമായി താരതമ്യം ചെയ്യുന്നത് പൂർണമായും തെറ്റാണ്. ഞങ്ങൾ ഒരേതലത്തിലുള്ള വ്യക്തികളല്ല. അതു കൊണ്ടുതന്നെ ഗാന്ധിയെയും എന്നെയും ഒരു രീതിയിലും താരതമ്യപ്പെടുത്തരുത്. ഗാന്ധി മഹാനായ വ്യക്തിയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാൻ ജീവിതംതന്നെ മാറ്റിവച്ചയാളാണ്. 10-12 വർഷക്കാലം അദ്ദേഹം ജയിൽവാസമനുഭവിച്ചു. അദ്ദേഹത്തിനെപ്പോലെയാകാൻ മറ്റാർക്കും സാധിക്കില്ല. ഗാന്ധിയുടെ പേരിനൊപ്പം ഒരിക്കലും എന്റെ പേരു ചേർത്തു വയ്ക്കരുത്- രാഹുൽ പറഞ്ഞു.

ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തിയതിനിടെ രാഹുലിനെ മഹാത്മാ ഗാന്ധിയുമായി താരതമ്യപ്പെടുത്തിയ കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയോടുള്ള മറുപടിയായായിരുന്നു പ്രതികരണം. മുൻകാല നേട്ടങ്ങളുടെ സ്തുതിപാഠകരാവരുതെന്നും കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അണികളോട് രാഹുൽ കർശനമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *