ഖുഷ്ബു സുന്ദർ ഇനി ദേശീയ വനിതാ കമ്മിഷൻ അംഗം

തെന്നിന്ത്യൻ നടിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിച്ചു. മൂന്നു വർഷമാണ് കാലാവധി. നാമനിർദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളിൽ ഒരാളാണ് ഖുഷ്ബു. കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ വിജ്ഞാപനം ട്വിറ്ററിൽ പങ്കുവച്ച് ഖുഷ്ബു പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

ജാർഖണ്ഡ‍ിൽനിന്നുള്ള മമത കുമാരി, മേഘാലയയിൽനിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.

ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈയും ഖുഷ്ബുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. വനിതകളുടെ അവകാശത്തിനുവേണ്ടി നിരന്തരം നടത്തിയ പോരാട്ടത്തിനു ലഭിച്ച അംഗീകാരമാണെന്നാണ് അണ്ണാമലൈയുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *