കർണാടകയിൽ കോൺഗ്രസ് 3–ാം പട്ടിക പുറത്ത്

ബിജെപി വിട്ടുവന്ന ലക്ഷ്മണ്‍ സാവദിക്ക് ഉൾപ്പെടെ സീറ്റ് നൽകി കർണാടകയിൽ കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടിക പുറത്ത്. മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സാവദി അത്തനിയിൽനിന്ന് ജനവിധി തേടും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മല്‍സരിച്ചിരുന്ന കോലാര്‍ സീറ്റില്‍ കൊത്തൂര്‍ മഞ്ജുനാഥ് മല്‍സരിക്കും. ആകെ 43 സ്ഥാനാർഥികളെയാണ് കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിച്ചത്. ഇനിയും 15 സീറ്റുകളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്. മെയ് 10നാണ് കർണാടക തിരഞ്ഞെടുപ്പ്.

വരുണയിൽനിന്ന് ജനവിധി തേടുന്ന സിദ്ധരാമയ്യ, അതിനു പുറമെ കോലാറിൽനിന്നു കൂടി മത്സരിക്കാൻ അനുമതി തേടിയിരുന്നു. ഇതു തള്ളിയാണ് കോലാർ സീറ്റ് കൊത്തൂർ മഞ്ജുനാഥിന് നൽകിയത്. സിദ്ധരാമയ്യയെ രണ്ടു സീറ്റുകളിൽ മത്സരിപ്പിക്കുന്നതിനെ മുതിർന്ന നേതാക്കളായ ഡി.കെ.ശിവകുമാറും ഡി.പരമേശ്വരയും എതിർത്തിരുന്നു.

ഒന്നാംഘട്ട പട്ടികയിൽ പ്രമുഖ നേതാക്കന്മാരുടെ സീറ്റുകൾ പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യ വരുണയിൽ നിന്നും ഡി.കെ. ശിവകുമാർ കനകപുരയിൽ നിന്നുമാണ് മത്സരിക്കുക. കൊരട്ടഗെരെയിൽ ജി പരമേശ്വര, ബാബലേശ്വരിൽ എം.ബി.ഭാട്ടിൽ, ഗാന്ധിനഗറിൽ ദിനേശ് ഗുണ്ടു റാവുവും മത്സരിക്കും. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ ചിതപുരിലാണ് ജനവിധി തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *