‘കോൺ​ഗ്രസ് കുടുംബത്തിലെ ശക്തമായ സ്തംഭം’; ഭാരത് ജോഡോ യാത്രക്കിടെ മരിച്ച എംപിക്ക് ആദരാജ്ഞലിയുമായി രാഹുൽ ​ഗാന്ധി

ഭാരത് ജോഡോ യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ മരിച്ച പാർട്ടി എംപി സന്തോഖ് സിം​ഗ് ചൗധരിക്ക് ആദരാജ്ഞലികൾ അർപ്പിച്ച് രാഹുൽ ​ഗാന്ധി. ‘കോൺ​ഗ്രസ് കുടുംബത്തിലെ ശക്തമായ സ്തംഭം’ എന്നാണ് രാഹുൽ ​ഗാന്ധി അദ്ദേഹത്തെ വിശഷിപ്പിച്ചത്. വിനീതനായ, കഠിനാധ്വാനിയായ നേതാവായിരുന്നു അദ്ദേഹമെന്നും രാഹുൽ ​ഗാന്ധി അനുസ്മരിച്ചു. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ഫില്ലൗറിൽ രാഹുലിന്റെ ഭാരത് ജോഡോ യാത്രയിൽ ചൗധരി പങ്കെടുത്തിരുന്നു, അതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തിരുന്നു. 

“സന്തോഖ് സിംഗ് ചൗധരിയുടെ പെട്ടെന്നുള്ള വിയോഗം ഞെട്ടിച്ചു. യൂത്ത് കോൺഗ്രസ് മുതൽ പാർലമെന്റ് അംഗം വരെ തന്റെ ജീവിതം പൊതുസേവനത്തിനായി സമർപ്പിച്ച അദ്ദേഹം കഠിനാധ്വാനിയായ നേതാവും നല്ല വ്യക്തിയും കോൺഗ്രസ് കുടുംബത്തിന്റെ ശക്തമായ സ്തംഭവുമായിരുന്നു. മരിച്ചവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു.’ രാഹുൽ ട്വീറ്റ് ​ഗാന്ധി ചെയ്തു. യാത്ര നിർത്തി വെച്ചതിന് ശേഷം രാഹുൽ ​ഗാന്ധി ചൗധരിയുടെ വസതിയിൽ സന്ദർശനം നടത്തിയിരുന്നു. നിർത്തിവെച്ച ഭാരത് ജോഡോ യാത്ര ഞായറാഴ്ച ഉച്ചക്ക് ശേഷം പുനരാരംഭിക്കും. 

കോൺ​ഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് വേണ്ടി നില കൊണ്ട അർപ്പണ ബോധമുള്ള നേതാവും യഥാർത്ഥ പൊതുപ്രവർത്തകനുമായിരുന്നു സന്തോഖ് സിം​ഗ് എന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു “സന്തോഖ് സിംഗ് കോൺഗ്രസ് പ്രത്യയശാസ്ത്രത്തിന് വേണ്ടി നിലകൊണ്ട അർപ്പണ ബോധമുള്ള നേതാവും യഥാർത്ഥ പൊതുപ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്,” പ്രിയങ്ക ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മല്ലികാര്‍ജ്ജുന ഖാര്‍ഗെ നിരവധി നേതാക്കൾ അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ചു. 

 

Leave a Reply

Your email address will not be published. Required fields are marked *