കൊവിഡ്: 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ന്മുതൽ എയർസുവിധ രജിസ്‌ട്രേഷൻ നിർബന്ധം

കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിൻറെ ഭാഗമായി ചൈനയുൾപ്പടെ ആറ് ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്  എയർ സുവിധ രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധം. ചൈന, ജപാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്‌ലാൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന്  വരുന്നവർക്കാണ് നിബന്ധന ബാധകം. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. 

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര ഉന്നതതല യോഗം വിളിച്ചു ചേർത്തു. ഡിസംബർ 22ന് പ്രധാന്മന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കിയോ എന്ന് യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *