കൊലയാളി സൂപ്പർതാരത്തിന് ജയിലിലെ ഭക്ഷണം ദഹിക്കുന്നില്ല; വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരാനുള്ള അനുമതി വേണമെന്ന് ദർശൻ

കൊലക്കുറ്റത്തിനു ജയിലിൽ കിടക്കുന്ന കന്നഡ സൂപ്പർതാരം ദർശന് ജയിലിലെ ഭക്ഷണം പിടിക്കുന്നില്ലത്രെ! ജയിലിലെ കിടപ്പും പറ്റുന്നില്ലെന്ന്! കഷ്ടം… അല്ലാതെന്തുപറയാൻ. കൊലക്കുറ്റം ചുമത്തപ്പെട്ട പ്രതിക്ക് ഫൈവ് സ്റ്റാർ ബിരിയാണി വാങ്ങിക്കൊടുക്കാൻ നിയമത്തിൽ വകുപ്പില്ലല്ലോ.

വീട്ടിൽ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടൻ ദർശൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുകയാണ്. പരപ്പന അഗ്രഹാര ജയിലിലാണു ദർശനുള്ളത്. വീട്ടിൽ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയിൽ അധികൃതർ വഴി തനിക്ക് ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്.

ജയിലിൽ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല. ഇതു വയറിളക്കത്തിനു കാരണമാകുന്നു. നല്ല ഭക്ഷണമല്ലാത്തതിനാൽ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു. ഇത് ജയിൽ ഡോക്ടർ ശരിവച്ചതായി ദർശൻറെ അഭിഭാഷകൻ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. വയറിളക്കവും ദഹനക്കേടും കാരണം താരത്തിൻറെ ശരീരഭാരം വളരെ കുറവാണ്. വീട്ടിലെ ഭക്ഷണം അനുവദിച്ചാൽ ആരും കഷ്ടപ്പെടില്ല. ഇത് സർക്കാരിൻറെ ഖജനാവിലെ ഭാരം കുറയ്ക്കുമെന്നും ദർശൻ ഹർജിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *