കേരള ഗവർണർക്ക് എതിരായ വാഹനാപകട ശ്രമം; രണ്ട് പേർ അറസ്റ്റിൽ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ അക്രമത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗവർണറുടെ വാഹനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ഇവരുടെ ശ്രമം. ഉത്തർ പ്രദേശ് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത് . അക്രമത്തിന് ഉപയോഗിച്ച കറുത്ത സ്‌കോർപിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയിൽ ഗവർണർ നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. എന്നാൽ, ഗവർണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *