കേരളാ ഗവർണറുടെ വാഹനത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമം; ഒരാൾ അറസ്റ്റിലെന്ന് സൂചന

കേരളാ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നേരെ ആക്രമണ ശ്രമം. ഗവർണറുടെ വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. ഇന്നലെ രാത്രിയിൽ ഗവർണർ നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കറുത്ത സ്കോർപിയോ കാറാണ് ഗവർണറുടെ വാഹനത്തിലേക്ക് ഇടിത്ത് കയറ്റാൻ ശ്രമിച്ചത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായാണ് സൂചനകൾ.

ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. എന്നാൽ, ഗവർണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു. ഗവർണർ സുരക്ഷിതനാണെന്ന് അധികൃത‌ർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *