കേരളത്തിൽ ഡോക്ടർ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച വാർത്ത ഞെട്ടിച്ചു: രാഹുൽ ഗാന്ധി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചയാളുടെ കുത്തേറ്റു കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ ഒരു ഡോക്ടർ ഡ്യൂട്ടിക്കിടെ കുത്തേറ്റു കൊല്ലപ്പെട്ട വാർത്ത ഞെട്ടിച്ചെന്ന് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ തുടർച്ചയായ ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ കുറിപ്പ്

കേരളത്തിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ കുത്തേറ്റു മരിച്ച വാർത്ത ഞെട്ടലോടെയാണു കേട്ടത്. ഡോ. വന്ദനയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *