കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ; നടൻ സൂരജ് മെഹർ മരിച്ചു

ഛത്തീസ്ഗഡ് നടന്‍ സൂരജ് മെഹര്‍ കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങുകയായിരുന്നു സൂരജിന്‍റെ കാര്‍ റായ്പൂരില്‍ വച്ച് പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒഡിഷയില്‍ വച്ച് സൂരജിന്‍റെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു അപകടം.

പൈപ്പുലയ്ക്ക് സമീപമുള്ള സരശിവ ഭാഗത്ത് നിന്ന് വരികയായിരുന്നു പിക്കപ്പ് ട്രക്കുമായിട്ടാണ് സൂരജിന്‍റെ കാര്‍ കൂട്ടിയിടിച്ചത്. സൂരജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ സൂരജിന്‍റെ സുഹൃത്തിനും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും കൂടുതൽ വൈദ്യസഹായത്തിനായി ബിലാസ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്.

നാരദ് മെഹര്‍ എന്നാണ് സൂരജ് സിനിമാലോകത്ത് അറിയപ്പെടുന്നത്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സൂരജ്. നിരവധി നിരവധി ഛത്തീസ്ഗഢി സിനിമകളിൽ നെഗറ്റീവ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിലാസ്പൂരിലെ സരിയ നിവാസിയാണ് സൂരജ്.

Leave a Reply

Your email address will not be published. Required fields are marked *