കശ്മീരിൽ പാക് ആക്രമണത്തിൽ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് പാക് വെടിവെപ്പിൽ വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയ്ക്കടുത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പിൽ മുരളിക്ക് സാരമായി പരിക്കേറ്റിരുന്നു. ചികിൽസയ്ക്കായി ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കവേയായിരുന്നു അന്ത്യം.
ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്‌ല്യാണ് മുരളി നായിക്കിന്റെ സ്വദേശം. കർഷക കുടുംബത്തിലെ അംഗമാണ്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നിയന്ത്രണരേഖയിലെ വെടിനിർത്തൽ ലംഘിച്ച് പാക് സൈന്യം വെടിവയ്പ്പ് നടത്തുകയായിരുന്നു.