കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചത്. രണ്ട് നുഴ‍ഞ്ഞുകയറ്റക്കാർക്കുവേണ്ടി സൈന്യം തിരച്ചിൽ തുടരുകയാണ്.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയപ്പോൾ ഏറ്റമുട്ടലുണ്ടാകുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നും തോക്കും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തുവെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് യോഗുൽ മൻഹാസ് പറഞ്ഞു. ത്രാൽ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഭീകരരുടെ ഒളിത്താവളം സൈന്യം നശിപ്പിച്ചു. എന്നാൽ ആയുധങ്ങളൊന്നും കണ്ടെത്താൻ സാധിച്ചില്ല. 

അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഭീകർക്കെതിരെ ഒരാഴ്ചയോളം നീണ്ടുനിന്ന സൈനിക നടപടികൾ അവസാനിപ്പിച്ചിരുന്നു. ഏറ്റുമുട്ടലിൽ ലഷ്കറെ തയിബ ഭീകരൻ ഉസൈർ ഖാനെ വധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *