കര്‍ഷക പ്രക്ഷോഭം പിന്നെയും കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച; പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകൾ ഇന്ന് വളയും

ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം പിന്നെയും കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച. ഇന്ന് പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളയാനാണ് തീരുമാനം. ഹരിയാനയില്‍ മന്ത്രിമാരുടെയും വീടുകള്‍ വളയാനും തീരുമാനിച്ചതായാണ് സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു.

രാവിലെ 12 മുതൽ വൈകീട്ട് 4 വരെയാണ് ധർണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചിട്ടുണ്ട്.  ഭഗവന്ത് മാൻ സര്‍ക്കാര്‍ കർഷകരെ അറസ്റ്റ് ചെയ്യുന്നത് നിർത്തണമെന്നും ബിജെപിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടി പ്രവർത്തിക്കുന്നതിന് വലിയ വില നൽകേണ്ടിവരും എന്നും സമരക്കാർ മുന്നറിയിപ്പ് നൽകുന്നത്. 

തെരഞ്ഞെടുപ്പിന് ശേഷം ജൂൺ രണ്ട് മുതൽ ദില്ലി ചലോ മാർച്ച് ശക്തമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. താങ്ങുവിലയ്ക്ക് നിയമസാധുത നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുയർത്തി ഫെബ്രുവരി 13നാണ് കർഷകർ പഞ്ചാബിലെ അതിർത്തിയിൽ കർഷകർ രണ്ടാം കർഷക സമരം തുടങ്ങിയത്.

ഇതുവരെ 21 പേർ സമരത്തിനിടെ രക്തസാക്ഷികളായെന്നാണ് കർഷക നേതാക്കൾ അറിയിച്ചത്. ജൂൺ 1ന് ഏഴാം ഘട്ടത്തിലാണ് പഞ്ചാബിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *