കത്തുന്ന വെയിലിൽ നൃത്ത പരിപാടി; വിശിഷ്ടാതിഥിയായ പ്രഭുദേവ എത്തിയില്ല; വെയിലത്തു നിന്ന് വലഞ്ഞ് കുട്ടികൾ

‘100 മിനിറ്റ് 100 പ്രഭുദേവ ഗാനങ്ങൾ’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്താതെ കുട്ടികളെ വെയിലിൽ നിർത്തി വലച്ചെന്ന പരാതിയിൽ നടനും നൃത്തസംവിധായകനുമായ പ്രഭുദേവ മാപ്പ് പറഞ്ഞു. പ്രഭുദേവയുടെ തിരഞ്ഞെടുത്ത 100 ഗാനങ്ങൾ ഉൾപ്പെടുത്തിയ നൃത്തപരിപാടി ചെന്നൈ രാജരത്‌നം മൈതാനിയിൽ നടത്താനായിരുന്നു കൊറിയോഗ്രഫർ റോബർട്ടും സംഘവും തീരുമാനിച്ചിരുന്നത്.

വിശിഷ്ടാതിഥിയായി പ്രഭുദേവ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. രാവിലെ മുതൽ വെയിലത്ത് കാത്തുനിന്ന കുട്ടികളും രക്ഷിതാക്കളും ഇതോടെ സംഘാടകരുമായി തർക്കമുണ്ടായി. തുടർന്നാണ് വിഡിയോ വഴി പ്രഭുദേവ മാപ്പു പറഞ്ഞത്. അനാരോഗ്യം മൂലമാണു പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രഭുദേവയെ പ്രതീക്ഷിച്ചു കടുത്ത ചൂടിൽ മണിക്കൂറുകളോളം നിന്ന കുട്ടികളിൽ പലരും ബോധരഹിതരായി. പ്രഭുദേവയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *