ഒരു രാജ്യം ഒരുമിച്ച് തിരഞ്ഞെടുപ്പ് ബിൽ പ്രമേയം അവതരിപ്പിക്കാനിരിക്കെ സംയുക്ത പാർലമെന്ററി സമിതിയിൽ എട്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തി. കേരളത്തിൽ നിന്നുള്ള എംപിയായ കെ.രാധാകൃഷ്ണനടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ജെപിസി വിപുലീകരിച്ചത്.
ലോക്സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമാണ് ജെപിസിയിൽ ഉള്ളത്. ഒരു രാജ്യം ഒരുമിച്ച് തിരഞ്ഞെടുപ്പ് ജെപിസിക്ക് വിടുന്നതിനുള്ള പ്രമേയം ഇന്ന് സഭയിൽ അവതരിപ്പിക്കും.
പ്രിയങ്കാ ഗാന്ധി, മനീഷ് തിവാരി, രൺദീപ് സുർജേവാല, സാകേത് ഗോഖലെ, സുഖ്ദേവ് ഭഗത് സിങ് ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തേ ജെപിസിയിൽ ഉണ്ടായിരുന്നു.