ഏത് കൊലപാതകിക്കും ബി.ജെ.പി അധ്യക്ഷനാകാമെന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. മാർച്ച് 27ന് ഹാജരാകാൻ ആവശ്യപ്പെട്ട് ജാർഖണ്ഡ് പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന് 2018ലാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ബിജെപി നേതാവ് പ്രതാപ് കത്യാറിന്റെ പരാതിയിലാണ് കോടതി നടപടി.
‘ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാം’; പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ്
