ഏക സിവില്‍ കോഡില്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറാൻ ദേശീയ നിയമ കമ്മിഷൻ രണ്ടാഴ്ച്ച കൂടി സമയം നീട്ടി നല്കി.
പൊതുജനങ്ങള്‍ക്കും, മതസംഘടനകള്‍ക്കും അടക്കം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. ജനങ്ങളില്‍ നിന്ന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. പല കോണുകളില്‍ നിന്ന് നിലപാട് അറിയിക്കാൻ കൂടുതല്‍ സമയവും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് അവസാനിച്ച സമയപരിധി ജൂലായ് 28 വരെ നീട്ടിയത്. ഇതുവരെ അൻപത് ലക്ഷത്തോളം പ്രതികരണങ്ങള്‍ ഓണ്‍ലൈനായി മാത്രം കമ്മിഷന് ലഭിച്ചു.
https://legalaffairs.gov.in/law_commission/ucc/ പേജില്‍ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. പി.ഡി.എഫ് ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യാം. membersecretary-lci@gov.in എന്ന ഇമെയിലിലും അഭിപ്രായങ്ങള്‍ അറിയിക്കാം