‘എന്റേത് ആത്മീയമാർഗം’: രാഷ്ട്രീയ പ്രവേശന അഭ്യൂഹം തള്ളി നിശാന്ത്

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിശാന്ത്. രാഷ്ട്രീയത്തിൽ താൽപര്യം തീരെ ഇല്ലെന്നും ആത്മീയതയാണു വഴിയെന്നും നിശാന്ത് വ്യക്തമാക്കി. ജനതാ ദളിൽ (യു) നിതീഷ് കുമാറിന്റെ പിൻഗാമിയായി മകൻ നിശാന്ത് രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

മാധ്യമങ്ങളിൽ നിന്നകലം പാലിക്കുന്ന നിശാന്തിനെ പട്‌നയിലെ ഇലക്ട്രോണിക്‌സ് ഷോപ്പിൽ വച്ചാണു മാധ്യമപ്രവർത്തകർ വളഞ്ഞത്. ഭക്തിഗാനങ്ങൾ കേൾക്കുന്നതിനായി സ്പീക്കർ വാങ്ങാനാണു കടയിൽ വന്നതെന്നു നിശാന്ത് പറഞ്ഞു. മൊബൈലിൽ എപ്പോഴും കേൾക്കുന്ന ‘ഹരേ രാമ, ഹരേ കൃഷ്ണ’ ഗാനം ഭംഗിയായി കേൾക്കാനാണു സ്പീക്കർ വാങ്ങുന്നതെന്നും നിശാന്ത് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *