എം ശിവശങ്കറിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി, സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് നടപടി. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകാൻ തീരുമാനിച്ചെങ്കിലും ശിവശങ്കർ നിരസിച്ചെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. സർക്കാർ ആശുപത്രികളിലെ ചികിത്സ മതിയാകില്ലെന്നാണ് ശിവശങ്കർ പറയുന്നത്, സർക്കാർ ഉദ്യോഗസ്ഥനായിരുന്നിട്ടും സർക്കാർ ആശുപത്രികൾ പോരെന്ന് പറയുന്നത് എന്തെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ശിവശങ്കർ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി
