എംകെ സ്റ്റാലിനെ ഡിഎംകെ ആധ്യക്ഷനായി വീണ്ടും തെരഞ്ഞെടുത്തു

ഡിഎംകെ ആധ്യക്ഷനായി മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീണ്ടും തെരഞ്ഞെടുത്തു. ഞായറാഴ്ച ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി കൗണ്‍സില്‍ യോഗമാണ് എതിരില്ലാതെ സ്റ്റാലിനെ തെരഞ്ഞെടുത്തത്.

എംപി കനിമൊഴിയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി പിതാവും ഡിഎംകെ മുന്‍ അധ്യക്ഷനുമായ എം കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ എത്തിയ സ്റ്റാലിന്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കരുണാനിധിയുടെ മറീനയിലെ സ്മാരകവും സ്റ്റാലിന്‍ സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ മരണത്തതുടര്‍ന്ന് 2018 ഓഗസ്റ്റ് 28നാണ് സ്റ്റാലിന്‍ ഡിഎംകെയുടെ അധ്യക്ഷനായത്.

 

Leave a Reply

Your email address will not be published. Required fields are marked *